JHL

JHL

വഞ്ചനയുടെ അഞ്ചാണ്ട് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

 


വഞ്ചനയുടെ അഞ്ചാണ്ട്   മാർച്ചും ധർണ്ണയും* സംഘടിപ്പിച്ചു:

കാസർകോട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിക്കൽ റീ ഇംബേഴ്സ് മെൻറ് കാര്യക്ഷമമാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുക, അശാസ്ത്രീയമായ വകുപ്പ് സംയോജനങ്ങളും തസ്തിക വെട്ടിക്കുറയ്ക്കലും അവസാനിപ്പിക്കുക, പൊതുപരീക്ഷകളെ പ്രഹസനമാകുന്ന നീക്കം അവസാനിപ്പിക്കുക, സ്കൂളുകളിൽ പ്രധാന അധ്യാപകരെയും അധ്യാപകരെ നിയമിക്കുക,  പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യുക, മുന്നാക്ക സംവരണം നിർത്തലാക്കുക, പി എസ് സി നിയമനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്

 ഇടതു സർക്കാരിനെതിരെ അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്( അസെറ്റ്) കാസർകോട് കലക്ടറേറ്റിനു മുന്നിൽ കുറ്റവിചാരണ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു . വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേ കര ഉദ്ഘാടനംചെയ്തു . കെ എസ് ടി എം കണ്ണൂർ ജില്ലാ സമിതിയംഗം റാഫി ചർച്ചമ്പലപ്പള്ളി മുഖ്യപ്രഭാഷണം നിർവഹിച്ചു .അസെറ്റ് ജില്ലാ ചെയർമാൻ പി.എസ്.അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ അധ്യക്ഷത  വഹിച്ചു.  എഫ്.ഐ. ടി. യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട്  സി.എ.യൂസുഫ്, കെ.എസ്.ഇ.എം ജില്ലാ പ്രസിഡണ്ട് സാബിർ 'പി.സി എന്നിവർ ആശംസകൾ നേർന്നു. കെ  എസ് ടി എം ജില്ലാ പ്രസിഡണ്ട്  കെ.കെ ഇസ്മായിൽ സ്വാഗതവും സുൽഫത്ത് ടീച്ചർ നന്ദിയും പറഞ്ഞു.


No comments