കെ.പി അബ്ദുൽ റഹിമാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവ് : ഇ.ചന്ദ്രശേഖരൻ
കുമ്പള: അവനവവ് വേണ്ടി ജീവിക്കുന്ന കാലത്ത് മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച അത്യുത്തര ദേശത്തെ മൂല്യബോധമുള്ള രാഷ്ട്രീയ നേതാവായിരുന്നു കെ.പി അബ്ദുൽ റഹിമാൻ സാഹിബെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.വർഷങ്ങൾക്ക് മുൻപ് തന്നെ നാടിൻ്റെ വിദ്യഭ്യസ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുകയും അതിനു വേണ്ടി സമുദായത്തെ ഒന്നാകെ ബോധവൽക്കരിക്കുകയും ചെയ്ത മഞ്ചേശ്വ
രത്തിൻ്റെ നവോത്ഥാന നായകനായിരുന്നു കെ.പി. അബ്ദുൽ റഹിമാൻ. ആതുര സേവനത്തിനും വിദ്യഭ്യാസ വളർച്ചക്കും വേണ്ടി അധികാരികളുടെ മുൻപിൽ ധീരതയോടെ ശബ്ദിച്ചു. വിദ്യഭ്യാസ മുന്നേറ്റം കൊണ്ടല്ലാതെ ആരിലും പരിവർത്തനമുണ്ടാക്കാൻ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കെ.പി അബ്ദുൽ റഹിമാൻ നാടിൻ്റെ വിദ്യഭ്യാസ പുരോഗതിക്കായി നേതൃപമായ പങ്ക് വഹിച്ചു. സ്കൂളിനും മദ്റസക്കും സ്വന്തം സ്ഥലം വിട്ടുനൽകിയ അദ്ദേഹം നാട്ടിൽ ലൈബ്രറി സ്ഥാപിക്കുന്നതിലും അക്കാലത്ത് മുന്നിൽ നിന്നുവെന്നത് അത്ഭുതപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു. അശരണരുടെ അത്താണിയായി ജീവിച്ച മഹാ മനൂഷി ഭരണരംഗത്തും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കെ.പി അബ്ദുൽ റഹിമാൻ അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ പ്രാർഥന നടത്തി. സ്വാഗത സംഘം ചെയർമാൻ ലണ്ടൻ മുഹമ്മദ് ഹാജി അധ്യക്ഷനായി.സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ ആമുഖ പ്രഭാഷണവും എം.സി ഖമറുദ്ധീൻ എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തി.രണ്ടാമത് കെ.പി അബ്ദുൽ റഹിമാൻ സ്മാരക അവാർഡ് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിന് മന്ത്രി ഇ.ചന്ദ്രശേഖർ സമർപ്പിച്ചു. എ.കെ. എം അഷ്റഫ് അവാർഡ് ജേതാവിനെ പരിജയപ്പെടുത്തി. സ്വാഗത സംഘം ജന: കൺവീനർ എം.അബ്ദുല്ല മുഗു, വി രവീന്ദ്രൻ, മുസ് ലിം ലീഗ് മണ്ഡലം ജന: സെക്രട്ടറി എം. അബ്ബാസ്, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബി യൂസുഫ്, പാത്തൂർ മുഹമ്മദ് സഖാഫി, അഷ്റഫ് കർള, കെ.എം അബ്ബാസ് ഓണന്ത, ബി.എഫ് മുഹമ്മദ് കുഞ്ഞി, എ.കെ. ആരിഫ്, എം.എസ്.എ സത്താർ, പി.എച്ച്. അബ്ദുൽ ഹമീദ്, അബ്ദുൽ റഹിമാൻ മീപ്പിരി ,ഹമീദ് കുഞ്ഞാലി, സയ്യിദ് ഹാദി തങ്ങൾ, ഇബ്രാഹിം മുണ്ടിത്തടുക്ക, ഉമ്മർ രാജാവ്, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, നാസർ മൊഗ്രാൽ, എം.കെ. അലി മാസ്റ്റർ, അബ്ദുൽ റഹിമാൻ ബന്തിയോട്, അബ്ദുൽ റഹിമാൻ ഉദയ, ഖലീൽ പൈവളിഗെ, പി.ബി അബൂബക്കർ, അബൂബക്കൽ പെർദന, അബ്ദുല്ല കുഞ്ഞി മുഖാരിക്കണ്ടം, ടി.എം ഷുഹൈബ്, ബി.എ റഹ്മാൻ ആരിക്കാടി, ഹമീദ് പട്ല ,മാഹിൻ മാസ്റ്റർ മൊഗ്രാൽ, കെ.പി മുനീർ, അബ്ദുല്ല കജ തുടങ്ങിയവർ സംസാരിച്ചു.
.കെ.പി അബ്ദുൽ റഹിമാൻ അനുസ്മരണ സംഗമം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
ജീവകാരുണ്യ രംഗത്തെ സംഭാവന മുൻനിർത്തി
രണ്ടാമത് കെ.പി അബ്ദുൽ റഹിമാൻ സ്മാരക അവാർഡ് പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പളയ്ക്ക് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ സമ്മാനിക്കുന്നു
Post a Comment