JHL

JHL

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ ഫലം കണ്ടു ; അപകട ഭീഷണിയിലായിരുന്ന ദേശീയപാത വശങ്ങളിൽ മണ്ണിട്ട് നികത്താൻ തുടങ്ങി

കുമ്പള (www.truenewsmalayalam.com):കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾക്കൊള്ളുന്നന്ന ഷിറിയ പാലം മുതൽ മൊഗ്രാൽ പാലം വരെ നാഷണൽ ഹൈവേ സൈഡിന്റെ ഇരു വശങ്ങളിലായി യാത്രക്കാർ കാൽനട യാത്രക്ക് പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്താൻ വേണ്ടി ഉന്നത അധികാരികളുമായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള നടത്തിയ സമയോചിതമായ ഇടപെടൽ ഒരു നാടിന് അനുഗ്രഹമായി.
അഷ്‌റഫ്‌ കർള ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ ഇവയാണ്
ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നത് അപകട സാദ്യത വിളിച്ചോതുന്നു.
റോഡിന്റെ ഇരുവശത്തായി കുന്ന് കൂടി കിടക്കുന്ന കാടുകൾ വെട്ട് നീക്കാത്തത് കൂടുതൽ അപകട സാധ്യത കൂടുന്നു.
കുട്ടികളും സ്ത്രീകളും ഈ റോഡ് സൈഡുകളിൽ നടപ്പാത ഇല്ലാത്തത് കാരണം വളരെ പ്രയാസം അനുഭവിക്കുന്നു.
റോഡിന്റെ ഇരു വശങ്ങളിലും കാട് പിടിച്ചു കിടക്കുന്നതും റോഡിനു ഇരുവശവും  പണി പൂർത്തി യായപ്പോൾ മണ്ണിടാതെ കിടക്കുന്നതും  സ്കൂൾ മദ്രസ വിദ്യാർത്ഥികളുടെ യാത്രകൾക്ക് പ്രയാസം ഉണ്ടാക്കുന്നു. എന്നും  മാത്രമല്ല ഈ മേഖലയിൽ നിരവധി  വാഹനഅപകടങ്ങൾആണ് ഉണ്ടായിട്ടുള്ളതെന്നും കാണിച്ചു കൊണ്ടാണ് നിവേദനം നൽകിയത്.




No comments