JHL

JHL

താരലേലം ഇന്ന് അവസരത്തിന് കാത്തിരിക്കുന്നത് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള കളിക്കാർ


 ചെന്നൈ: പതിന്നാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം വ്യാഴാഴ്ച വൈകീട്ട് മൂന്നുമുതല്‍ ചെന്നൈയില്‍ നടക്കും. 292 കളിക്കാരാണ് അന്തിമപട്ടികയിലുള്ളത്. ഇതില്‍ 164 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ഓസ്ട്രേലിയക്കാരായ 35 പേരും ന്യൂസീലന്‍ഡില്‍ നിന്ന് 20 പേരുമുണ്ട്.

ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഒരുകോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയില്‍ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉള്‍പ്പടെ അഞ്ച് താരങ്ങള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനാണ് ലേലത്തിലെ ആരാധകരുടെ നോട്ടപ്പുള്ളി. താരപുത്രന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. അഫ്ഗാനിസ്ഥാന്റെ പതിനാറുകാരന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് താരലേല പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. 42കാരന്‍ സ്പിന്നര്‍ നയന്‍ ദോഷി ഏറ്റവും പ്രായമേറിയ താരവും.


ലേലത്തില്‍ കൂടുതല്‍ തുക (53.2 കോടി രൂപ) ചെലവഴിക്കാവുന്നത് പഞ്ചാബ് കിങ്സിനാണ്. രാജസ്ഥാന്‍ റോയല്‍സിന് 37.85 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 35.4 കോടി രൂപയും ശേഖരത്തിലുണ്ട്. ബാംഗ്ലൂരിന് 11 പേരെ പുതുതായി വാങ്ങാം. 10.75 കോടി രൂപ വീതം ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്.


No comments