JHL

JHL

കുബണൂരിൽ വീട്ടിൽ സൂക്ഷിച്ച ഒമ്പത് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

കുമ്പള (www.truenewsmalayalam.com) : കുബണൂർ ദേർജാലിൽ വീട്ടിൽ നിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ്  കുമ്പള എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സക്കറിയ എന്ന ജിക്കിയെയാണ് കസ്റ്റഡിയിലെടുത്തത്. 
 പ്രിവൻ്റീവ് ഓഫീസർമാരായ, പി രാജീവൻ,   സിവിൽ എക്സൈസ് ഓഫീസർമാരായ എം  ഹമീദ് ,കെ  ജിജിത്കുമാർ , വനിത സിവിൽ എക്‌സൈസ് ഓഫീസർ പി  ശുഭ , എക്‌സൈസ് ഡ്രൈവർ ഇ കെ സത്യൻ  എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.


No comments