JHL

JHL

ബാവിക്കര ഗവ. എൽ.പി സ്കൂൾ കെട്ടിടം തുറന്നു


 ബോവിക്കാനം: പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ പ്പെടുത്തി നിർമ്മിച്ച ബാവിക്കര ജി.എൽ.പി. സ്കൂൾ കെട്ടിടം ഉത്സവാന്തരീക്ഷത്തിൽ ഉദുമ എം.എൽ.എ. 

കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വഗതം പറഞ്ഞു.

ജനപ്രതിനിധികളായ എ.ജനാർദ്ധനൻ,

ബി.കെ.നാരായണൻ, എം.കുഞ്ഞമ്പു നമ്പ്യാർ, രമേശൻ മുതലപ്പാറ,

സത്യാവതി,എ.ഇ.ഒ.

അഗസ്റ്റിൻ മൊൻതെറോ,മുൻ ജനപ്രതിനിധികളായ ബെള്ളിപ്പാടി,പ്രഭാകരൻ ചെറ്റത്തോട്  രാഷ്ട്രീയ കക്ഷി നേതാക്കളായ എം.മാധവൻ,കെ.ബി. മുഹമ്മദ് കുഞ്ഞി, വേണുകുമാർ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, പ്രധാന അധ്യാപകൻ പി.സവാദ്, മുൻ പ്രധാന അധ്യാപിക മിനി കുട്ടി, പ്രസംഗിച്ചു. 

എൽ.എസ്.എസ്. പരീക്ഷാ വിജയികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.പൊതു മരാമത്ത്കെട്ടിടവിഭാഗം എ.ഇ.നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ബി.കെ. ബഷീർ നന്ദി പറഞ്ഞു.


No comments