തലപ്പാടിയിൽ സ്രവശേഖരണം മുൻകരുതലൊന്നുമില്ലാതെ
ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കർണാടക ആരോഗ്യ വകുപ്പും ചേർന്നാണ് അതിർത്തിയിൽ സ്രവശേഖരണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സ്രവം ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തർ മാസ്കും കൈയുറയും മാത്രമാണ് ധരിച്ചിരിക്കുന്നത്.ടെന്റുകൾക്ക് സമീപത്ത് പോലീസുകാർ ഉൾപ്പെടുന്ന വലിയ ആൾക്കൂട്ടമാണ് മിക്കസമയത്തും. കേരളത്തിൽനിന്നെത്തുന്നവർ മാസ്ക് ധരിക്കുന്നുണ്ടെങ്കിലും അതിർത്തിക്കപ്പുറത്ത് അതെല്ലാം പ്രഹസനമാണെന്നാണ് കാഴ്ചകൾ വ്യക്തമാക്കുന്നത്.
Post a Comment