കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 14ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. പടന്നക്കാട്, അനന്തംപള്ളയിലെ ജയ്‌ഷാലി (34)നെയാണ് നീലേശ്വരം എസ് ഐ കെ പി സുമേഷും സംഘവും അറസ്റ്റു ചെയ്‌തത്.
കരുവാച്ചേരി ദേശീയപാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇതിനിടയില്‍ നീലേശ്വരം ഭാഗത്തു നിന്നും എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ചില്ലറ വില്‍പനയ്‌ക്കായി കൊണ്ടുപോവുകയായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു.
വിപണിയില്‍ ഒരു ഗ്രാം എം ഡി എം എയ്‌ക്ക് 3000 രൂപ മുതല്‍ 5000 രൂപ വരെയാണ് വില. കടത്തിക്കൊണ്ടുവരാനും വിതരണം ചെയ്യാനും എളുപ്പമുള്ളതിനാലും കൂടുതല്‍ ലാഭകരമായതും കാരണം കൂടുതല്‍ പേര്‍ ഈ രംഗത്ത് സജീവമായതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment