JHL

JHL

ആലി മുസ്ലിയാരുടെ രക്തസാക്ഷിത്വം പുതിയ കാല പോരാട്ടങ്ങൾക്ക് പ്രചോദനമാകണം

 


പരവനടുക്കം: മലബാർ വിപ്ലവത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന ആലി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം പരവനടുക്കം ആലിയ കോളജിൽ വെച്ച് നടന്നു.  മലബാറിലെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളുടെ ആത്മാവും ധാർമിക ശക്തിയുമായിരുന്നു ആലി മുസ്ലിയാരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യപ്രഭാഷകൻ മെഹർബാൻ മുഹമ്മദ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുന്ന ചെയ്യുന്ന ഭരണകൂടം ആലി മുസ്ലിയാരെ പോലുള്ള സ്വാതന്ത്ര്യ സമര നായകന്മാരുടെ പാരമ്പര്യത്തെ അവഹേളിക്കുന്നു.ആലി മുസ്ലിയാരുടെ ജീവിതവും രക്തസാക്ഷിത്വവും  പുനർവായിക്കുമ്പോൾ ആധുനിക ഇന്ത്യയിലെ അനീതികളെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രചോദനമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പരിപാടിയിൽ എസ്.ഐ.ഒ ആലിയ ഏരിയ പ്രസിഡന്റ് അൻസാഫ് ആലിയ സ്വാഗതം പറഞ്ഞു. എസ്.ഐ.ഒ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് അധ്യക്ഷത വഹിക്കുകയും മെഹർബാൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മായിൽ പള്ളിക്കര പരിപാടിയിൽ പങ്കെടുത്തു. എസ്.ഐ.ഒ കാസറഗോഡ് ജില്ലാ സെക്രട്ടറി തബ്‌ഷീർ കമ്പാർ നന്ദി അറിയിച്ചു.


No comments