JHL

JHL

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

മേൽപറമ്പ് (www.truenewsmalayalam.com) : പരീക്ഷയെ എങ്ങനെ എളുപ്പമാക്കാം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി  മൂവ്മെന്റ് ഉദുമ മണ്ഡലം കമ്മിറ്റി എസ്.എസ്.എൽ.സി കുട്ടികൾക്കായി മോട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാസർകോട് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ മിസ്ഹബ് ഷിബിലി ക്ലാസിന് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഷാഹ്ബാസ് കോളിയാട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ ആശംസാ പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി യാസർ ചെമ്പിരിക്ക സ്വാഗതവും  നഷാത്ത് പരവനടുക്കം നന്ദിയും പറഞ്ഞു. സന്ദീപ്‌പത്മിനി, റാഷിദ് മുഹിയുദ്ദീൻ, വാജിദ് എൻ.എം., അസ്‌വിറ ബി എ,തൻസീഹ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments