JHL

JHL

തപാൽ ജീവനക്കാർ ധർണ്ണ നടത്തി



സ്വകാര്യ വൽക്കരണം ഉപേക്ഷിക്കുക, കോവിഡ് അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങി 38 ഇന അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് NFPE സർക്കിൾ തല പ്രക്ഷോഭത്തിന്റെ ഭാഗമായി തപാൽ ജീവനക്കാർ ധർണ്ണ നടത്തി. പോസ്റ്റൽ സൂപ്രണ്ട് ഓഫിസിനു മുന്നിൽ നടന്ന ധർണ്ണ NFPE അഖിലേന്ത്യാ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. എസ്. സുനിൽ ലാൽ, സി. രാജേഷ് എന്നിവർ സംസാരിച്ചു. കെ. ഹരി അധ്യക്ഷത വഹിച്ചു. കെ. ആർ.ബാബുരാജൻ സ്വാഗതവും കെ. വി. വിൻസെന്റ് നന്ദിയും പറഞ്ഞു

.

No comments