JHL

JHL

എൻഡോസൾഫാൻ: അമ്മമാർ പ്രതിേഷേധജ്വാല തീർത്തു.


   പട്ടികയിൽ പെട്ട 6727 ദുരിത ബാധിതെരെയും പുന:

പരിശോധിക്കണമെന്നാവശ്യമുയർത്തി ജില്ലാ കലക്ടർ സാമൂഹ്യ നീതി വകുപ്പിനു കൈമാറിയ റി പ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ പ്രതിേഷേധ ജ്വാല ശ്രേദ്ധേയമായി.


  റിപ്പോർട്ട് അഗ്നിക്കിരയാക്കി കൊണ്ട് അമ്മമാർ പ്രതിേഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.


അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ 

  റിപ്പോർട്ടാണ് ജില്ലാ കലക്ടർ 

കൊടുത്തിരിക്കുന്നതെന്നും ഒരു കാരണവശാലും സർക്കാർ അതംഗീകരിക്കരുതെന്നും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് 

ഡോ:അംബികാസുതൻ മാങ്ങാട് സർക്കാറിേനോട് ആവശ്യപ്പെട്ടു.

കാർഷിക സർവ്വകലാശാല ശുപാ ർശ ചെയ്ത എൻഡോസൾഫാനെ കുറ്റവിമുക്തമാക്കാൻ കൃഷി അദ്ധ്യാപകനായ ജില്ലാ കലക്ടർ ശ്രമിക്കുന്നത് ദുരിതബാധിതരോട് കാണിക്കുന്ന നീതികേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


മുനീസ അമ്പലത്തറ, ഫാദർ ജോസ് , സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കെ. കൊട്ടൻ, ആനന്ദൻ പെരുമ്പള , അബ്ദുൾകാദർ ചട്ടഞ്ചാൽ , അമ്പലത്തറ കുഞ്ഞികൃഷ്ണൻ സംസാരിച്ചു.

കെ.ചന്ദ്രാവതി, സി.വി. നളിനി, ഒ. ശർമ്മിള , എം.പി. ജമീല, മിസിരിയ ചെങ്കള, സിബി അലക്സ് , എം.പി. ഫിലിപ്പ്, റസിയ തൃക്കരിപ്പൂര്, മുകുന്ദൻ കയ്യുർ നേതൃത്വം നൽകി.

          

    എൻഡോസൾഫാൻ പീഡിത

ജനകീയ മുന്നണി


No comments