JHL

JHL

ആഴക്കടൽ മത്സ്യ ബന്ധന കരാറിനെതിരെ മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

 


മൊഗ്രാൽ പുത്തൂർ :

കേരളത്തിലെ ആഴകടൽ മത്സ്യ ബന്ധനം അമേരിക്കൻ കമ്പനിയായ ഇ എം സി സി ക്ക് തീറെഴുതിക്കൊടുത്ത ഇടതു സർക്കാറിന്റെ  നടപടിക്കെതിരെ  മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്ത്  ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉൽഘാടനം ചെയ്തു.

എസ് പി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, എരിയാൽ മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

നൂറുദ്ദീൻ കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.

എം എം അസീസ്, മൻസൂർ അക്കര, റാഫി എരിയാൽ , മുഹമ്മദ് . കുട്ടി കടവത്ത്, ഖാദർ കടവത്ത്, , എസ് കെ മുഹമ്മദലി, അമീർ മഠം, സി പി അബ്ദുല്ല, എസ് എം റഫീഖ് കോട്ടക്കുന്ന് , കരീം മൊഗർ,സിദ്ദീഖ് ബദർ നഗർ, മൂസാ ബാസിത്ത്, അബ്ബാസ് മൊഗർ, അസ്ഫർ മജൽ, സലാഹുദ്ദീൻ കടവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


No comments