JHL

JHL

ആവേശമായി പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്


ബദിയടുക്ക (www.truenewsmalayalam.com):പോപുലർ ഫ്രണ്ട്‌ സ്ഥാപക ദിനത്തിൽ ബദിയടുക്കയിൽ   യൂണിറ്റി മാർചും പൊതുസമ്മേളനവും നടത്തി. അപ്പർ  ബസാറിൽ നിന്നും വളന്റിയർമാർ അണിനിരന്ന യൂണിറ്റി മാർചും ബഹുജനറാലിയും ബസ് സ്റ്റാൻഡ് ചുറ്റി പെർള റോഡിലെ ശഹീദ് ആലി മുസ്ലിയാർ നഗറിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം ബി നൗശാദ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ, എതിർ ശബ്ദങ്ങളെ ഇഡിയെയും മറ്റു സർകാർ ഏജൻസികളെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും യുപിയിലെ ഹത്വറാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞ വിഷയങ്ങളിലടക്കം പ്രതികരിച്ചതിന് പോപ്പുലർ ഫ്രണ്ടിനെ  കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.






 ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എൻ യു അബ്ദുൽ സലാം, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് ഹൊസങ്കടി, വെൽഫയർ പാർടി ജില്ലാ കമിറ്റി അംഗം അബ്ദുൽ ലത്വീഫ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ശാനിഫ് മൊഗ്രാൽ, നാഷണൽ വിമൻസ് ഫ്രണ്ട്‌ ജില്ലാ പ്രസിഡൻ്റ് ഒ ടി നഫീസത് ടീചർ, വിമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് ഖമറുൽ ഹസീന, നാഷണൽ വിമൻസ് ഫ്രണ്ട്‌ ജില്ലാ സെക്രടറി ഫൗസിയ ടീചർ സംസാരിച്ചു.


No comments