JHL

JHL

ജീപ്പിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം പിടികൂടി


കുമ്പള (www.truenewsmalayalam.com): ജീപ്പിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബാഡൂർ നെയ്മുഗർ സ്വദേശി സീതാരാമ  റൈ (32) ആണ് പിടിയിലായത്. 180 മി ല്ലിയുടെ 62 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. കെ എൽ 03 ബി  4060   ജീപ്പിലാണ്  മദ്യം കടത്താൻ ശ്രമിച്ചത്. ജീപ്പ് കസ്റ്റഡിയിലെടുത്തു .

പെർള അംഗഡിമുഗർ റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി മോഹനൻ ,എ വി രാജീവൻ,  സിവിൽ   എക്‌സൈസ് ഓഫീസർമാരായ എം ഹമീദ്, ജിജിത് കുമാർ ഡ്രൈവർ ഇ കെ സത്യൻ  എന്നിവർ ഉണ്ടായിരുന്നു.


 


No comments