JHL

JHL

രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസ് അത്യാവശ്യമാണ്; രമേഷ് പിഷാരടി



ആലപ്പുഴ : തനിക്ക് കംഫര്‍ട്ടബിളായ നേതാക്കളുള്ളത് കോണ്‍ഗ്രസിലാണെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഷ്ട്രീയത്തെ ഉപജീവന മാര്‍ഗമായി കാണില്ലെന്നും കലയാണ് ഉപജീവന മാര്‍ഗമെന്നും പിഷാരടി വ്യക്തമാക്കി.

ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാള്‍ കൊണ്ടുപോയത് കോണ്‍ഗ്രസുള്ളത് കൊണ്ടാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അത്യാവശ്യമാണെന്നും പിഷാരടി വ്യക്തമാക്കി. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യ പ്രചാരകനാവും. അത് ധര്‍മ്മജന്‍ മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

മറ്റ് പാര്‍ട്ടികളെ സ്‌നേഹിക്കുന്ന ചിലര്‍ക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ വലിയ കാര്യമാണ്. നശിക്കാത്ത ഉല്‍പ്പന്നമൊന്നും ലോകത്തില്ല. അതുകൊണ്ട് കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങാന്‍ പോകുന്നുവെന്ന വിലയിരുത്തലില്‍ കാര്യമില്ല. നമുക്കെന്താണ് ഗ്യാരണ്ടിയെന്നും പിഷാരടി ചോദിച്ചു.

No comments