കാസര്‍കോട് ജില്ലക്കാരായ നാലു എസ് ഐമാര്‍ക്ക് ഇന്‍സ്‌പെക്‌ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരായ നാലു എസ് ഐമാര്‍ക്ക് ഇന്‍സ്‌പെക്‌ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചു.
നീലേശ്വരം, ബങ്കളം സ്വദേശിയും നേരത്തെ കാസര്‍കോട്, ബേക്കല്‍ സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ് ഐയുമായിരുന്ന പി അജിത്ത്‌കുമാറിനെ പ്രമോഷന്‍ നല്‍കി പൊന്നാനി ടൗണ്‍ സ്റ്റേഷനില്‍ നിയമിച്ചു. നിലവില്‍ പിണറായി എസ് ഐ ആയിരുന്നു. നേരത്തെ കുമ്പള, ബദിയഡുക്ക, ഹൊസ്‌ദുര്‍ഗ്ഗ് എസ് ഐ ആയിരുന്ന എണ്ണപ്പാറ, തായന്നൂര്‍ സ്വദേശി എ സന്തോഷ്‌കുമാറിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിയമിച്ചു. നിലവില്‍ ഫറൂഖ് എസ് ഐ ആണ്. ചെറുവത്തൂര്‍ സ്വദേശിയും നേരത്തെ ബേഡകം, അമ്പലത്തറ, ഹൊസ്‌ദുര്‍ഗ്ഗ് എസ് ഐയുമായിരുന്ന പി കെ മുകുന്ദനെ മാനന്തവാടി ടൗണിലും നിയമിച്ചു. ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശിയായ മെല്‍വിന്‍ ജോസിനെ കണ്ണൂര്‍ സൈബര്‍ സെല്ലിലും നിയമിച്ചു. ഇദ്ദേഹം നേരത്തെ ബദിയഡുക്ക, വിദ്യാനഗര്‍, ചന്തേര സ്റ്റേഷനുകളില്‍ എസ് ഐ ആയിരുന്നു. 2014 ബാച്ചിലെ എസ് ഐമാരാണ് നാലുപേരും
Post a Comment