JHL

JHL

മൊഗ്രാലിൽ ജനകീയ വിജ്ഞാന വികസനോത്സവം

 


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ വിജ്ഞാന വികസനോത്സവത്തിന്റെ ഭാഗമായി മൊഗ്രാലിൽ ജനസഭ നടത്തി.

എം എസ് മൊഗ്രാൽ ലൈബ്രറി ഹാളിൽ നടന്ന ചർച്ചയിൽ പഞ്ചായത്ത്‌ മുൻ അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെരുവാഡ് അധ്യക്ഷം വഹിച്ചു.  ഗ്രന്ഥാലയം പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ സ്വാഗതം ആശംസിച്ചു. വ്യവസായി  ഹമീദ്  മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു . കേരളത്തിന്റെ വികസന വഴികളും വെല്ലുവിളികളും എന്ന വിഷയം മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം മൊഹമ്മദ്‌ ബഷീർ കൊട്ടൂടൽ അവതരിപ്പിച്ചു.

ജില്ലാ ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം വിജയൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. സിദ്ദിഖ് അലി മൊഗ്രാൽ, റയീസ്, നിഹാൽ, മുഹമ്മദ് സാലിഹ്, മിശാൽ,  മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . ലൈബ്രറിയൻ ഹനീഫ് നന്ദി പ്രകാശിപ്പിച്ചു.


No comments