JHL

JHL

കല്ലടക്കുറ്റിയിൽ ഹൈമാസ്‌ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികളെടുക്കണം, ഗ്രീൻസ്റ്റാർ ക്ലബ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയിലേക്ക് നിവേദനം കൈമാറി


കുണ്ടംകുഴി; രാത്രിയാകുമ്പോൾ ഇരുട്ട് കീഴടക്കുന്ന കല്ലടക്കുറ്റി കവലയിലേക്ക് ഹൈമാസ്‌ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ്റ്റാർ ക്ലബ് പ്രവർത്തകർ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് നിവേദനം കൈമാറി. പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിഎൽ നൂർജഹാന്റെ കയ്യിലാണ് ഗ്രീൻസ്റ്റാർ പ്രവർത്തകർ നിവേദനം നൽകിയത്. നൂറ്റി അമ്പതിൽ പരം കുടുംബങ്ങൾ അംഗമായിട്ടുള്ള കല്ലടക്കുറ്റി ഇല്യാസ് ജുമാമസ്ജിദ്, ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ശംസുൽഹുദാ മദ്രസ്സ, ജമാഅത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കല്ലടക്കുറ്റി അംഗൻവാടി തുടങ്ങിയ ആരാധനാലയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് കല്ലടക്കുറ്റി

No comments