യോഗിയുടെ സന്ദർശനം; വംശവെറിയനായ യോഗിക്കെതിരെ പ്രതിഷേധം തീർക്കും: പോപുലർ ഫ്രണ്ട്
കാസർഗോഡ്: ക്രിമിനൽ രാഷ്ട്രീയത്തിന്റെ വക്താവും ആക്രമാണോത്സുക ഹിന്ദുത്വത്തിന്റെ പ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ കാസർഗോഡ് സന്ദർശനത്തിനെതിരെ ജനകീയ പ്രതിഷേധം തീർക്കും. സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമെധിച്ചാണ് യുപിയിൽ യോഗിയും സംഘവും ഫാഷിസ്റ്റ് രാജ് നടപ്പാക്കി കൊ@ിരിക്കുന്നത്. പൗരാവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമർത്തിയും വിമർശനങ്ങളെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ അരങ്ങേറുന്നത്.
കള്ളക്കഥകൾ മെനഞ്ഞുണ്ടാ ക്ക മലയാളിയായ മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് യുപിയിൽ ജയിലിലടച്ചിരിക്കുന്നു. പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം മലയാളിയായ വിദ്യാർത്ഥി നേതാവ് റഊഫ് ഷെരീഫിനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ മലയാളികളായ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ അപസർപ്പക കഥകൾ മെനഞ്ഞുണ്ടാക്കി തടവിലിട്ടിരിക്കുകയാണ്.
അതേ സമയം ആൾകൂട്ടക്കൊല, വർഗീയ കലാപം, ദലിത് പീഡനം തുടങ്ങിയ, ആർഎസ്എസ് ഭീകരർ പ്രതികളായ കേസുകൾ അവഗണിക്കുകയും അവർക്ക് സർക്കാർ സംരക്ഷണം നൽകുകയും ചെയ്യുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ ദലിതുകളെയും മുസ്ലിംകളെയും ഭരണകൂടം നേരിട്ട് വേട്ടയാടുന്നതും യോഗിയുടെ യുപിയിൽ വർധിച്ചിരിക്കുന്നു.
ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ വിമർശിച്ചതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കെതിരെ യുപി പൊലീസാണ് കേസെടുക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കു കുത്തിയാക്കി സമ്പൂർണ്ണ ഏകാധിപത്യമാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ നടപ്പിലാക്കുന്നത്.
ഇത്രയും ക്രിമിനൽ റെക്കോർഡുള്ള ഒരാൾ കേരളം സന്ദർശിക്കുന്നത് കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനും ജനങ്ങളിൽ വിഭജനം തീർക്കാനുമാണ്. യോഗി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന കാസർഗോഡ് നഗരത്തിൽ അതിനെതിരായ ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും. ഈ പ്രതിഷേധം ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപി ജയിലുകളിൽ കഴിയുന്ന നിരപരാധികൾക്കുള്ള കേരളത്തിന്റെ ഐക്യദാർഢ്യം കൂടിയാണ്.
വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
സിടി സുലൈമാൻ (ജില്ലാ പ്രസിഡന്റ്) , ടി ഹാരിസ് മൗലവി (ജില്ലാ സെക്രട്ടറി),
വൈ. മുഹമ്മദ് (ജില്ലാ കമ്മിറ്റി അംഗം)
സി.ടി. സുലൈമാൻ മാസ്റ്റർ
കാസറഗോഡ് ജില്ലാ പ്രസിഡണ്ട്
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
ടി .കെ ഹാരിസ് മൗലവി
കാസറഗോഡ് ജില്ലാ സെക്രട്ടറി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
Post a Comment