ആരിക്കാടി ജനറൽ ജി ബി എൽ പി സ്കൂൾ കിച്ചൺ ഷെഡ് ഉത്ഘാടനം ചെയ്തു
കുമ്പള ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂളിൽ നിർമിച്ച കിച്ചൺ ഷെഡിന്റെ ഉത്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി: താഹിറ യുസുഫ് നിർവഹിച്ചു. വാർഡ് മെമ്പർ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, മഞ്ചേശ്വരം എഇഒ ദിനേശൻ വി, സയ്യിദ് യഹ്‌യ തങ്ങൾ,അസീസ് മുസ്‌ലിയാർ ബന്നങ്കുളം, കെ അബൂബക്കർ,അബ്ബാസ് ബന്നങ്കുളം,അബ്ബാസ് മടിക്കേരി,ഹാഷിഖ് പുജൂർ, കബീർ മംഗൽപാടി, ശിഹാബ് ചെറിയ കുന്നിൽ,സകരിയ ബന്നങ്കുളം, സലാം ബന്നങ്കുളം, ഡോ: ജലാൽ ഹഖ് മാസ്റ്റർ, കൃഷ്ണ കുമാർ മാസ്റ്റർ,നയന ടീച്ചർ,സൗമിയ ടീച്ചർ ദിവ്യ ടീച്ചർ, ശശികല,ബിന്ദു,സാവിത്രി തുടങ്ങിയവർ സംബന്ധിച്ചു
സ്കൂൾ പ്രധാനാധ്യാപക സാവിത്രി ടീച്ചർ സ്വാഗതവും സുനിത ടീച്ചർ നന്ദിയും പറഞ്ഞു
Post a Comment