JHL

JHL

കുമ്പളയിൽ ഏറനാട് എക്സ്പ്രസിൽ കടത്തുകയായിരുന്ന പുകയിലയുല്പന്നങ്ങൾ പിടികൂടി




കുമ്പള : ഏറനാട് എക്സ്പ്രസിൽ കടത്തുകയായിരുന്ന പുകയിലയുല്പന്നങ്ങൾ  ആർ പി എഫ് പിടികൂടി. മംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ്സിൽ കടത്തുകയായിരുന്ന പുകയിലയുല്പന്നങ്ങളാണ് റെയിൽവേ   പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ബുധനാഴ്ച രാവിലെ കുമ്പള സ്റ്റേഷനിലെത്തിയപ്പോഴാണ്  ഡി 14 ബോഗിയിൽ ഉടമസ്ഥനില്ലാത്ത ബാഗുകൾ കണ്ടത്. നാല്പത് കിലോഗ്രാമോളം വരുന്ന നിരോധിത പുകയിലയുത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ആർ പി എഫ് എസ് ഐ ദിലീപ്, കോൺസ്റ്റബിൾ പ്രമോദ് എന്നിവർ ചേർന്നാണ് പിടിച്ചെടുത്തത്. തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷനിൽ കുമ്പള എക്സൈസിന് കൈമാറി.

No comments