JHL

JHL

പാചകവാത വില വർധനയ്ക്കെതിരെ റോഡിരികിൽ അടുപ്പ് കൂട്ടി എൽജെഡി പ്രതിഷേധം


കുമ്പള: രണ്ട് മാസത്തിനിടെ എൽപിജിക്ക് 200 രൂപ വർധിപ്പിച്ചു സാധാരണക്കാരുടെ ജീവിതം താരു മാറാക്കുന്ന കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരെ റോഡിരികിൽ അടുപ്പ് കൂട്ടി ഭക്ഷണം പാചകം ചെയ്ത് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) നടത്തിയ പ്രതിഷേധ സമരം ശ്രദ്ധേയമായി. എൽജെഡി മഞ്ചേശ്വരം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരത്തിൽ കേന്ദ്ര നിലപാടിനെതിരെ നിരവധി പേര് പങ്കെടുത്തു. കോർപ്പറേറ്റു മുതലാളിമാരുടെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി സാധാരണക്കാരുടെ വയറ്റത്തടിക്കരുതെന്നും അടിയന്തരമായി വില വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എൽജെഡി ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് അലി മൊഗ്രാൽ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് അലി കുമ്പള, സിദ്ദിഖ് റഹ്മാൻ, ഇബ്രാഹിം കൊപ്പളം, മുഹമ്മദ് ഷാർജ, ഫവാസ് ഇബ്രാഹിം, റാഷിദ് മൊഗ്രാൽ, സവാദ് പേരാൽ, മിഷാൽ റഹ്‌മാൻ, അഷ്‌റഫ് മൊഗ്രാൽ, എം എ ഹംസ പങ്കെടുത്തു.

No comments