JHL

JHL

മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്


നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യുഡിഎഫിൽ സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളിലും മണ്ഡലങ്ങളിലും മാറ്റമുണ്ടായേക്കാം. എൽഡിഎഫ് സർക്കാരിനു വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണു വർഗീയ പ്രചാരണം നടത്തുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാറിലുൾപ്പെടെ പിണറായി വിജയൻ സർക്കാർ നടത്തിയ തിരിമറികൾ പുറത്തുകൊണ്ടുവരും. ബിജെപിയിലേക്കു ശോഭ സുരേന്ദ്രൻ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നതായും അദ്ദേഹം പറഞ്ഞു.

No comments