JHL

JHL

കുമ്പള സ്വദേശിയായ നാലര വയസ്സുകാരൻറെ മരണം അമ്മ ആത്മഹത്യ ചെയ്യാൻ വെച്ച എലിവിഷം ചേർത്ത ഐസ്ക്രീം കഴിച്ച്

കുമ്പള (www.truenewsmalayalam.com) : അമ്മ ആത്മഹത്യ ചെയ്യാൻ വെച്ചഎലിവിഷം കലർത്തിയ ഐസ് സ്ക്രീം കഴിച്ചാണ് കുമ്പള സ്വദേശിയായ അജാനൂർ കടപ്പുറത്ത് താമസിക്കുന്ന നാലരവയസ്സസുകാരൻ അദ്വൈത് മരണപ്പെടുകയും, മാതാവ് വർഷ 28, ഇളയമ്മ ദൃശ്യ 19, എന്നിവർ ഗുരുതരാവസ്ഥയിലായതെന്നും സൂചന. വർഷ കണ്ണൂർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ദൃശ്യയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മിംസിലേക്ക് മാറ്റും. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും വർഷയുടെ ഒന്നര വയസ്സുള്ള ഇളയകുട്ടി നിസാനെ 14 ദിവസത്തേക്ക് നിരീക്ഷിക്കുന്നതിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  അദ്വൈതിന്റെ മരണം സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നുവെങ്കിലും പിന്നീടാണ് എലിവിഷം അകത്തുചെന്നാണ് കുട്ടി മരണപ്പെട്ടതെന്ന് വ്യക്തമായത്. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിലായതും എലിവിഷം കഴിച്ചാണെന്നും വ്യക്തമായി. ഫെബ്രുവരി 12-ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് അദ്വൈത് മരണപ്പെട്ടത്. പിന്നാലെ വർഷയെയും ദൃശ്യയെയും ആശുപത്രിയിലേക്ക് മാറ്റി. കേസ്സന്വേഷിക്കുന്ന ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. കെ. മണി യുവതികളിൽ നിന്നും ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. വർഷയേയും ദൃശ്യയേയും ചികിൽസിക്കുന്ന ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലിവിഷം ഉദരത്തിലെത്തിയതായി പോലീസും ഉറപ്പിച്ചത്.

ഈ മാസം 11 വൈകിട്ടാണ് സംഭവം. വര്‍ഷ കഴിച്ച ഐസ്‌ക്രീമിന്റ ബാക്കി ഭാഗങ്ങള്‍ കഴിച്ചാണ് മകന്‍ അദ്വൈത് മരിക്കാനും മറ്റുള്ളവര്‍ അവശനിലയിലാവാനും കാരണം. നേരത്തെ അദ്വൈതിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പുതിയ സംഭവവികാസത്തോടെ കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുള്ള 304-ാം വകുപ്പ് ചേര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഐസ്‌ക്രീം കഴിച്ചയുടന്‍ അവശനിലയിലായ വര്‍ഷ ഉടനെ മുറിയില്‍ പോയി കിടക്കുകയായിരുന്നു. തളര്‍ന്നുറങ്ങിപ്പോയത് കാരണം അവശേഷിക്കുന്ന ഐസ്‌ക്രീം എടുത്തുകളയാന്‍ മറന്നുപോയി. ഇതാണ് മകന്റെ മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമായത്. ഭര്‍ത്താവ് കുമ്പള സ്വദേശിയായ മഹേഷ് കുമ്പളയില്‍ വീട് വാടകയ്ക്കെടുത്തു വര്‍ഷയെയും കുട്ടികളോടും അങ്ങോട്ട് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ഷയ്ക്ക് കുമ്പളയില്‍ പോകുന്നതിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഈ മാനസിക പ്രയാസത്തെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നത്. ഭര്‍ത്താവ് സൂക്ഷിക്കുവാന്‍ കൊടുത്ത എഴുപതിനായിരം രൂപ പല വഴിക്കായി ചെലവായ കാര്യത്തെക്കുറിച്ചും മഹേഷ് ചോദിച്ചിരുന്നു. ഇതും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് കരുതുന്നു.



No comments