JHL

JHL

മേയാന്‍ പോയ ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍

 


സീതാംഗോളി: കുന്നിലേയ്‌ക്ക്‌ മേയാന്‍ വിട്ട ആടുകള്‍ ദൂരൂഹസാഹചര്യത്തില്‍ ചത്തു. മരണകാരണം കണ്ടെത്താന്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും ശ്രമം തുടങ്ങി.കട്ടത്തടുക്ക, വികാസ്‌ നഗറിലെ ഖാദറിന്റെ ആറു ആടുകളാണ്‌ ചത്തത്‌. പതിവുപോലെ ആറു വലിയ ആടുകളെ വീടിനു സമീപത്തെ കുന്നിനു മുകളില്‍ലേയ്‌ക്ക്‌ മേയാന്‍ വിട്ടതായിരുന്നു. ഏറെ സമയം കഴിയും മുമ്പെ ആടുകളെല്ലാം ഓടിക്കിതച്ചെത്തി, തളര്‍ന്നുവീണു. വായില്‍ നിന്നു നുരയും പതയും വമിക്കുന്നുണ്ടായിരുന്നുവെന്നും പറയുന്നു. അതേ സമയം ഖാദറിന്റെ ആടുകള്‍ മേയാന്‍ പോയ സ്ഥലത്തേയ്‌ക്ക്‌ എത്തിയ മറ്റുള്ളവരുടെ ആടുകള്‍ക്ക്‌ ഒന്നും സംഭവിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടുന്നു. സംഭവം സംബന്ധിച്ച്‌ കുമ്പള പൊലീസ്‌ അന്വേഷണം തുടങ്ങി. വെറ്റിനറി ഡോക്‌ടറും സ്ഥലത്തെത്തി.

No comments