JHL

JHL

ചെറുകിട കച്ചവടങ്ങളെ വഴിയാധാരമാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണം


പെരിയ: ചെറുകിട വ്യാപാരികളെ വഴിയാധാരമാക്കുന്ന രീതിയില്‍ വളര്‍ന്ന്‌ വരുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്നും അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പെരിയ ടൗണില്‍ മാലിന്യ സംസ്‌ക്കരണത്തിന്‌ ആധുനിക രീതിയിലുള്ള സൗകര്യം ഒരുക്കണമെന്നും, ഓവ്‌ചാലും ബസ്‌ബേയും നിര്‍മ്മിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ്‌ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. യൂണിറ്റ്‌ പ്രസിഡണ്ട്‌ ആകാശ്‌ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട്‌ അഹമ്മദ്‌ ഷെരീഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട എം കെ ബാബുരാജ്‌, ടി രാമകൃഷ്‌ണന്‍ നായര്‍, ജില്ലാ ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അശോകന്‍ എന്നിവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി ഷിഹാബ്‌ ഉസ്‌മാന്‍, സജന നാരായണന്‍, അശോകന്‍, അബ്‌ദുല്‍ സത്താര്‍, എ പീതാംബരന്‍ നായര്‍, ഇ നാരായണന്‍, കെ രമേശ്‌ കുമാര്‍, മിനി പീതാംബരന്‍, യദുകുമാര്‍, രാജന്‍ മാരുതി, രജിത എന്നിവര്‍ സംസാരിച്ചു.

No comments