ഉളുവാറിൽ അനധികൃത കടവുകളിൽ റെയ്ഡ് തോണികൾ തീയിട്ട് നശിപ്പിച്ചു
കുമ്പള(www.truenewsmalayalam.com): കുമ്പള ബംബ്രാണ വില്ലേജ് ഓഫീസിന് കീഴിലുള്ള ഉളുവാർ ഗ്രാമത്തിലെ പുഴയോരങ്ങളിൽ അനധികൃത കടവുകളിൽ റവന്യു ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നാലോളം കടവുകളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ അനധികൃതമായി കൂട്ടിയിട്ട മണലുകൾ കണ്ടെത്തി. മണലൂറ്റാൻ ഉപയോഗിച്ചിരുന്ന തോണികൾ ഉദ്യോഗസ്ഥർ തീയിട്ട് നശിപ്പിച്ചു.
ഉദ്യോഗസ്ഥരെക്കണ്ട് ഏതാനും ആളുകൾ ഓടിപ്പോയതായി അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഡെപ്യൂട്ടി ദഹസീൽദാർ ശ്രീകാന്ത്, ബംബ്രാണ വില്ലേജ് അസിസ്റ്റൻറ് വിനോദ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മണൽ വേട്ട നടത്തിയത്.

Post a Comment