JHL

JHL

' മൊഗ്രാൽ മൊഴികൾ ' സൗഹൃദ ഐക്യ വേദി പുസ്തകം പ്രകാശനം ചെയ്തു




മൊഗ്രാൽ: അബ്ദുല്ല കുഞ്ഞി ഖന്ന  പ്രാദേശിക ഭാഷയിലെഴുതിയ  ദേശകാഴ്ച്ചകളുടെ സമാഹാരമായ  "മൊഗ്രാൽ മൊഴികൾ" പ്രകാശനം ചെയ്‌തു . കാസറഗോഡ് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച കാസറഗോഡൻ  മാപ്പിള  ഭാഷാഭേദത്തിലെ ഈ ആദ്യകൃതിക്കു   ആദ്യപുസ്‌തകത്തിന്നു പ്രശസ്ഥ എഴുത്തുകാരൻ ഡോ. അംബികസുതൻ മാങ്ങാടാണ് അവതാരിക  എഴുതിയത്.  സാഹിത്യ അക്കാദമി പുരസ്‌കാര  നേതാവായ ഭാഷഗവേഷകൻ ഡോ. പി. എ . അബൂബക്കർ പുസ്‌തകത്തിൽ  ഉപയോഗിച്ച വാമൊഴികളെ അപഗ്രഥിച്ചു പഠനവും  എഴുതിയിട്ടുണ്ട് . മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ  വൈകീട്ട് 4.30 ന് നടന്ന ചടങ്ങിൽ  പ്രശസ്ഥ  എഴുത്തുകാരനും സിനിമ സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫസർ എം എ റഹ്മാൻ ആദ്യപ്രതി പുറത്തിറക്കി . വിവർത്തകൻ കെ.വി. കുമാരൻ മാസ്റ്റർ ഏറ്റു വാങ്ങി.
നാടകകൃത്ത് പദ്‌മനാഭൻ  ബ്ളാത്തൂർ പുസ്‌തക പരിചയം നടത്തി . ‌ പഞ്ചായത്ത്‌ വകുപ്പ് അസ്സിസ്റ്റന്റ് ഡയറക്ടരായിരുന്ന നിസാർ പെറുവാഡ് സ്വാഗതം പറഞ്ഞു. അബുതായീ അധ്യക്ഷം വഹിച്ചു. കണ്ണൂർ യൂനിവേഴ്‌സിറ്റി  മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട്, റഹ്മാൻ തായലങ്ങാടി,  കവി രവീന്ദ്രൻ പാടി, കാസറഗോഡ് സാഹിത്യവേദി സെക്രട്ടറി ‌അഷ്‌റഫ്‌ അലി  ചേരങ്കൈ, കന്നഡ കവയ്ത്രി ശ്രീമതി സുമംഗള റാവു, ,പ്രസ്സ് ക്ലബ്‌ മുൻ പ്രസിഡന്റ്‌ ടി.എ. ശാഫി , അബ്ദുള്ള പടിഞ്ഞാർ, അഡ്വ. ബി എഫ് അബ്ദുറഹ്മാൻ, ഡോ എം. കെ റു ഖയ്യ, ഡോക്യൂമെന്ററി സംവിധായകൻ നിസാം റാവുത്തർ, ഡോ. അബ്ദുസ്സത്താർ, പി ടി എ പ്രസിഡന്റ്‌  ഹാദി തങ്ങൾ , മുൻ പഞ്ചായത്ത്‌ മെമ്പർ മൂസ മൊഗ്രാൽ, ദേശീയ വേദി പ്രസിഡന്റ്‌ മൊഹമ്മദ്‌ അബ്കൊ, രാജേഷ് മാസ്റ്റർ  എന്നിവർ  ആശംസകൾ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർ സലീം ചാല അത്തി വളപ്പിൽ നന്ദി പ്രകാശിപ്പിച്ചു . ചടങ്ങിൽ വെച്ച് ഇംഗ്ലീഷ്  സാഹിത്യത്തിൽ പി.എച്. ഡി. നേടിയ ഡോ. എം.കെ. റുഖയ്യയെ അനുമോദിച്ചു . മുജീബ് അഹ്‌മദ്‌, കുമ്പള അഡിഷണൽ എസ് ഐ രാജീവൻ എന്നിവരും ആശംസ അർപ്പിച്ചു.


No comments