സംഘപരിവാർ വംശഹത്യകൾ മറക്കരുത്. കാംപസ് ഫ്രണ്ട് പ്രതിരോധ സംഗമവും കൊളാഷ് പ്രദർശനവും നടത്തി.
മഞ്ചേശ്വരം : സംഘപരിവാർ വംശഹത്യകൾ മറക്കരുത് എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ബീച്ചിൽ പ്രതിരോധ സംഗമവും കൊളാഷ് പ്രദർശനവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി ഉദ്ഘാടനം ചെയ്‌തു . എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ, പോപുലർ ഫ്രണ്ട് ഏരിയ കമ്മിറ്റി അംഗം ശരീഫ് പാവൂർ , എസ് ഐ ഒ ജില്ലാ സെക്രട്ടറി റഹീസ്, ഫ്രറ്റെണിറ്റി ജില്ലാ കമ്മിറ്റി അംഗം അസ്‌ലം സൂരമ്പയിൽ , വോർക്കാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഖമറുന്നിസ മുസ്ഥഫ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുൽ ഹസീന, എൻ.ഡബ്ല്യു എഫ് ജില്ലാ കമ്മിറ്റി അംഗം ഖൈറുന്നിസ ഖാദർ , പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്റ് ഷബീർ , എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് ബഡാജെ എന്നിവർ സംസാരിച്ചു. പ്രസ്‌തുത പരിപാടിയിൽ കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അഹമ്മദ് സ്വാഗതവും ജില്ലാ ട്രഷറർ കബീർ ബ്ലാർക്കോഡ് നന്ദിയും പറഞ്ഞു.
Post a Comment