JHL

JHL

നേത്രാവതി പാലത്തിൽ ഓട്ടോ റിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.


മംഗളുരു :(www.truenewsmalayalam.com)

നേത്രാവതി പാലത്തിൽ  ഓട്ടോ റിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പജീരു സെനെറെബൈലു സഞ്ജീവ പൂജരിയുടെ മകൻ ശ്യാംപ്രസാദ് (45) ആണ് മരിച്ചത്. ഒരു യാത്രക്കാരനെ    മംഗളൂരുവിൽ  ഇറക്കിവിട്ട് മടങ്ങുന്നതിനിടെയാണ് സംഭവം. പാടീൽ കണ്ണൂരിൽ നിന്ന് തലപ്പാടി ശാരദ സ്കൂളിലേക്കു എത്തിക്കാൻ തന്റെ ഇളയ സഹോദരനുമായി പോവുകയായിരുന്ന കാർ  ഡ്രൈവർ നേത്രാവതി പാലത്തിനടുത്ത്  പിന്നിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് നേരെ കൂട്ടിയിടിച്ചത്. ഓട്ടോയിൽ നിന്നും തെറിച്ച് വീണ  ശ്യാംപ്രസാദിന്റെ മുകളിൽ കാർ കയറി ഇറങ്ങി  ശ്യാംപ്രസാദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശ്യാംപ്രസാദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.


No comments