JHL

JHL

പ്രചരണത്തിനിടെ നാട്ടുകാരുടെ കൂവല്‍; ക്ഷുഭിതനായി പിസി ജോര്‍ജ്, തിരിച്ച് വരുമെന്ന് മുന്നറിയിപ്പ്


ഈരാറ്റുപേട്ട: (www.truenewsmalayalam.com)

ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയ നാട്ടുകാരോട് ക്ഷുഭിതനായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ്. തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍. 

തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട്  നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എൽ.എ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം.

ഒപ്പം സഭ്യമല്ലാത്ത പ്രയോഗങ്ങളും പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായി. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ കൂവലുകളും പ്രതിഷേധവും ഉണ്ടായിരുന്നു.


 

No comments