JHL

JHL

മഞ്ചേശ്വരം പൊലീസിന്റെ അക്രമ നടപടികൾ അവസാനിപ്പിക്കണം

 


കുമ്പള: (www.truenewsmalayalam.com)

മഞ്ചേശ്വരം പൊലീസിന്റെ അക്രമ നടപടികൾ അവസാനിപ്പിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ആന്റ് എഗയിൻസ്റ്റ് പൊല്യൂഷൻ ഫോറം സംസ്ഥാന പ്രസി. സലീൽ മാസ്റ്റർ പൈവളികെ, വ്യാപാരി പ്രതിനിധി അബ്ദുൽ റഹ്മാൻ പൈവളികെ എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

       വെള്ളിയാഴ്ച രാത്രിയോടെ ഒരു സംഭവവുമായി ബന്ധപ്പെട്ട് തടിച്ചുകൂടിയ ആളുകളെ യാതൊരു പ്രകോപനവും കൂടാതെ എസ് ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. പേടിച്ചോടിയ ആളുകളിൽ പലർക്കും വീണ് പരിക്കേറ്റു. അതിനിടെ തൊട്ടടുത്ത കടയിലുണ്ടായിരുന്ന ഉടമയെ കടയിൽ കയറി ആക്രമിക്കുകയും ചെയ്തുവത്രെ. ആക്രമത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമത്തിൽ ഒരു ഭിന്നശേഷിക്കാരനുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റതായി ഇരുവരും പറഞ്ഞു. സി ഐയോ എസ്പി യോ അറിയാതെയാണ് പൊലീസ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഈ രണ്ട് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയതായും നേതാക്കൾ കൂട്ടിച്ചേർത്തു.

പൊലീസ് നടപടിയെ ഇരുവരും ശക്തമായി അപലപിച്ചു.


No comments