കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ
കാസർകോട് : (www.truenewsmalayalam.com)
അര കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ പ്രതിയെ 4 ദിവസത്തിനകം 710 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി.ചെങ്കള സന്തോഷ് നഗർ എൻഎ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ(41)യെ ആണ് സ്പെഷൽ സ്ക്വാഡ് സിഐ പി.പി.ജനാർദനനും സംഘവും കസ്റ്റഡിയിലെടുത്തത്. 5 ഗ്രാം വീതം കവറുകളിലാക്കി ആവശ്യക്കാർക്കു 500 രൂപ തോതിൽ ആണ് വിൽപന നടത്തുന്നത്. കർണാടകയിൽ നിന്നു പതിവായി കഞ്ചാവ് എത്തിച്ചു വിൽക്കുന്ന സംഘത്തിലെ അംഗമാണെന്നാണു പരാതി. നിയമസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ലഹരി വിൽപനയും ഉപയോഗവും കർശനമായി നിയന്ത്രിക്കണമെന്ന നിർദേശത്തെത്തുടർന്നു നടത്തിയ വ്യാപകമായ പരിശോധനയിലാണ് പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പി.രാജൻ, ഇ.കെ. ബിജോയ്, എം.വി.സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.രാമ, എൽ.മോഹനകുമാർ, പി.മനോജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment