JHL

JHL

എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ രണ്ടാംഘട്ട പൊതുപര്യാടനം അവസാനിച്ചു


മഞ്ചേശ്വരം :   (www.truenewsmalayalam.com)

എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ രണ്ടാംഘട്ട പൊതുപര്യാടനം അവസാനിച്ചു. ഇന്ന് പുത്തിഗെ പഞ്ചായത്തിലയിരുന്നു രാവിലെ ബാഡൂർ,ദേരട്ക്ക,കണ്ടാൽ,പേരാൽ കണ്ണൂർ,മുണ്ട്യതടക്ക എന്നിവിടങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. ഉച്ചക്ക് 3 മണിക്ക് ശേഷം ദേരട്ക്ക നിന്നും പൊതുപര്യാടനം ആരംഭിച്ചു ബാഡൂർ,ധര്മതടക്ക,അംഗഡിമൊഗർ, പേർലാടം,പുത്തിഗെ, മുണ്ട്യതടക,പൊന്നെങ്ങള,കട്ടതടക,മുഖാരിക്കണ്ടം, സിതാഗോളി,സുരമ്പയിൽ,കണ്ണൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി..

എൽഡിഎഫ് നേതാക്കളായ പി.കരുണാകരൻ, കെ.ആർ ജയനന്ദ,രഘുദേവൻ മാസ്റ്റർ,എം.ശങ്കർ റൈ,ജയറാം ബെള്ളംഗുഡൽ,താജുദ്ദീൻ,അഹമ്മദ് അലി, സി എ സുബൈർ, ഡി.സുബ്ബണ്ണ ആൾവ,പി ഇബ്രാഹിം, ശിവപ്പ റായ്,കെ.സബീഷ് എന്നിവർ സംസാരിച്ചു.

നാളെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കും.

No comments