ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവം; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍(www.truenewsmalayalam.com 31.03.2021):
എന്‍.ഡി.എയുടെ റോഡ്ഷോക്കിടയില്‍ ഗര്‍ഭിണിയെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം കണ്ട് ഭയന്ന് കാറില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29) സുഖംപ്രാപിച്ചുവരുന്നു.
ഗര്‍ഭസ്ഥശിശുവിന് ചലനം കാണാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ നാസിലയെ ചെറുതാഴത്തെ വീട്ടില്‍നിന്ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിലാണ് സംഭവം.
Post a Comment