JHL

JHL

മൊഗ്രാൽ കടവത്ത് *സിറ്റിസൻ ഫെസ്റ്റ്'-2021 സമാപിച്ചു

 


മൊഗ്രാൽ : (www.truenewsmalayalam.com)

ക്ലബ് വാർഷികത്തോടനുബന്ധിച്ച് മൊഗ്രാൽ  കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച  ദ്വിദിന സിറ്റിസൻ ഫെസ്റ്റ്-2021 സമാപിച്ചു. നാടിന്  ഉത്സവാന്തരീക്ഷം പകർന്ന് കൊണ്ട് നടന്ന ഫെസ്റ്റ് വീക്ഷിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.  ഇന്നലെ നടന്ന ഫുട്ബോൾ പ്രീമിയർ ലീഗിൽ സിറ്റിസൻ ഗാലക്ടിക്കോസ് കിരീടം ചൂടി. ഫൈനലിൽ ഏക പക്ഷീയമായ ഒരു ഗോളിന് സിറ്റിസൻ ലാമിൻസ്റ്റേഴ്സിനെയാണ് ഗാലക്ടിക്കോസ് പരാജയപ്പെടുത്തിയത്.  മൊഗ്രാൽ കടവത്ത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന  ഫുട്ബോൾ ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ 4 ടീമുകൾ  അണിനിരന്നു. ടൂർണമെന്റിലെ മികച്ച താരമായി സയീദ് മഹ്‌റൂഫും, ബെസ്ററ് ഡിഫൻഡറായി ജുനി യു.കെയും,മികച്ച ഗോൾ കീപ്പറായി ഫഹീമും 

ടോപ് സ്കോററായി ഷിഹാബും, ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി സുബൈറും  തെരഞ്ഞെടുക്കപ്പെട്ടു.

 ഫെസ്റ്റിലെ വിജയികൾക്കുള്ള  ആകർഷകമായ ട്രോഫിയും സമ്മാനങ്ങളും മുൻ ജില്ലാ ഫുട്ബോൾ താരം മഖ്ദൂം  വിതരണം ചെയ്തു. മുൻ ജില്ലാ ഫുട്ബോൾ ക്യാപ്റ്റൻ എച്ച് എ ഖാലിദ് ,മുൻ  മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ ടി.എം ഷുഹൈബ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.ഫുട്ബോൾ പരിശീലകൻ നൗഷാദ് മലപ്പുറം മുഖ്യാതിഥിയായിരുന്നു. വെറ്ററൻ താരങ്ങളുടെയും, ജൂനിയർ താരങ്ങളുടെയും പ്രദർശന മൽസരങ്ങളും അരങ്ങേറി. അമാൻ കമ്പാർ മത്സരങ്ങൾ നിയന്ത്രിച്ചു. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത പുരാതന ക്ലബ്ബുകളിൽ ഒന്നാണ് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്.


No comments