JHL

JHL

സംഘപരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ തുടർച്ചയായിരുന്നു റിയാസ് മൗലവി - ഷബീർ കൊടുവള്ളി

കാസർകോട് (www.truenewsmalayalam.com):  സംഘ്പരിവാർ കാലങ്ങളായി നടപ്പിലിക്കുന്ന മുസ്ലിം വിരുദ്ധ വംശവെറിയുടെ തുടർചയാണ് റിയാസ് മൗലവിയുടെ കൊലപാതകം എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി. റിയാസ് മൗലവി കൊല്ലപ്പെട്ട് നാല് വർഷം തികഞ്ഞ മാർച്ച് 20 ശനിയാഴ്ച്ച എസ്.ഐ.ഒ-സോളിഡാരിറ്റി കാസർകോട് സംയുക്തമായി നടത്തിയ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "കൂട്ട മറവികൾക്കെതിരെ ഓർമ്മകൾ  കൊണ്ട് സമരം തീർക്കുക" എന്ന തലക്കെട്ടിൽ മുനിസിപ്പൽ വനിതാ ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ ചെങ്കള ശിഹാബ് തങ്ങൾ അക്കാദമി ഡയറക്ടർ സിദ്ദീഖ് നദ്‌വി ചേരൂർ സംസാരിച്ചു. സംഘ്പരിവാറിന്റെ വംശീയ  റിയാസ് മൗലവിയുടെ കൊലപാതകം മറവിക്ക് വിട്ടു കൊടുക്കുന്നത് സംഘ്പരിവാർ അതിക്രമങ്ങൾക്ക് മൗനസമ്മതം നൽകുന്നതിന് തുല്യമാവും. കാസർകോട് വെച്ച് നടക്കുന്ന ഇത്തരം വർഗീയ കൊലപാതകങ്ങൾ  മാറിമാറി വരുന്ന സർക്കാരുകളുടെ ജില്ലയോടുള്ള അവഗണനയോടും അപരവൽക്കരണത്തോടും കൂടി ചേർത്ത് വായിക്കേണ്ടത് അനിവാര്യമാണ് എന്ന് സാമൂഹ്യ പ്രവർത്തകൻ അഡ്വ. അമീൻ ഹസ്സൻ പറഞ്ഞു.ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തെ അപകടകാരിയായ ഒരു വിഭാഗം ആയി പ്രതിഷ്ഠിക്കുന്നതിലൂടെ വംശീയ അധിക്രമങ്ങൾക്ക് സാധുത നൽകപ്പെടുന്നു. എസ്.ഐ.ഒ കേരള സംസ്ഥാന സമിതി അംഗം അബ്ദുൽജബ്ബാർ ആലങ്കോൾ പരിപാടിയിൽ സംസാരിച്ചു.


 

No comments