JHL

JHL

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം പി ജോയ്‌സ്‌ ജോര്‍ജ്ജ്‌ നടത്തിയ വിവാദ പരാമര്‍ശനം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണമെന്ന്‌ കെ പി സി സി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

 


കാസര്‍കോട്‌: (www.truenewsmalayalam.com)

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം പി ജോയ്‌സ്‌ ജോര്‍ജ്ജ്‌ നടത്തിയ വിവാദ പരാമര്‍ശനം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണമെന്ന്‌ കെ പി സി സി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഡി സി സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീ വിരുദ്ധ പരാമര്‍ശം സംബന്ധിച്ച്‌ സി പി എം നിലപാട്‌ വ്യക്തമാക്കണം. തെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ ശക്തമായ വിജയം നേടും. എല്‍ ഡി എഫിനു ഭൂരിപക്ഷം ലഭിക്കുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളെല്ലാം പണം കൊടുത്തു പറയിപ്പിച്ചതാണ്‌. അതേസംഘം തങ്ങളേയും സമീപിച്ചിരുന്നു. അതിനാല്‍ സര്‍വ്വേകളില്‍ ഞങ്ങള്‍ക്ക്‌ ആശങ്കയില്ല. യഥാര്‍ത്ഥ സര്‍വ്വേ ജനങ്ങള്‍ നടത്തും. മുഖ്യമന്ത്രിയുടെ പരിപാടിക്ക്‌ പരമാവധി 6000 പേരാണ്‌ പങ്കെടുക്കുന്നത്‌. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളെത്തുന്നു. ഇതില്‍ നിന്നു തന്നെ വായിച്ചെടുക്കാം ആര്‍ക്കാണ്‌ ജനങ്ങള്‍ക്കിടയില്‍ ഭൂരിപക്ഷവും സ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments