JHL

JHL

വിഷം അകത്തുചെന്ന് ആശുപത്രിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു


മുള്ളേരിയ: 

വിഷം അകത്തുചെന്ന് ആശുപത്രിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാടകം 13-ാം മൈല്‍ മേര്‍ക്കള സ്വദേശിനിയും കൊളത്തൂരിലെ കെ.എം സതീഷ് ചന്ദ്രന്റെ ഭാര്യയുമായ ലാവണ്യ (23)യാണ് മരിച്ചത്. ഒന്നര വര്‍ഷംമുമ്പാണ് വിവാഹിതയായത്. ലാവണ്യയും ഭര്‍ത്താവും ഒരാഴ്ചമുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഭര്‍തൃവീട്ടിലേക്ക് പോകുന്നത് ലാവണ്യ വിസമ്മതിച്ചിരുന്നുവത്രെ. മൂന്ന് ദിവസം മുമ്പാണ് വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് കാസര്‍കോട്ടേയും പിന്നീട് കോഴിക്കോട്ടേയും ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരിച്ചത്. പരേതനായ ചന്ദ്രശേഖര ആചാര്യയുടേയും ജയയുടേയും മകളാണ്. സഹോദരങ്ങള്‍: ലോഹിത്, കാര്‍ത്തിക്.


No comments