JHL

JHL

നിയമസഭാ തെരഞ്ഞെടുപ്പ്: ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ല : ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു




(www.truenewsmalayalam.com)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി യോഗത്തില്‍ ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി ല്ലെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ ജില്ലയില്‍ വ്യാപകമായി ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മാത്രം അനൗണ്‍സ്‌മെന്റ് നടത്തേണ്ടതാണെന്നും തീരുമാനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

No comments