JHL

JHL

കാര്‍ അക്രമിച്ച്‌ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും കയ്യേറ്റം ചെയ്‌ത കേസില്‍ അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തന്റെ ബൈക്ക്‌ കത്തിച്ചു

 


കണ്ണൂര്‍:  (www.truenewsmalayalam.com 31.03.2021)

കാര്‍ അക്രമിച്ച്‌ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും കയ്യേറ്റം ചെയ്‌ത കേസില്‍ അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തന്റെ ബൈക്ക്‌ കത്തിച്ചു. കണ്ണപുരം, ഇരിണാവ്‌, പാറപ്പുറത്ത്‌ പൊന്നന്‍ ഹൗസിലെ ശ്രീരണ്‍ ദീപി(26)ന്റെ ബൈക്കാണ്‌ ഇന്നലെ രാത്രി തീവെപ്പിന്‌ ഇരയായത്‌. നേരത്തെയും ഇയാളുടെ കാറും ബൈക്കും സമാന രീതിയില്‍ അഗ്നിക്കിരയാക്കിയ സംഭവം ഉണ്ടായിരുന്നു.മിനിഞ്ഞാന്ന്‌ പയ്യന്നൂര്‍, എടാട്ട്‌ ബി ജെ പിയുടെ റോഡ്‌ ഷോയ്‌ക്കിടയില്‍ പഴയങ്ങാടിയിലെ നാസില, ഭര്‍ത്താവ്‌ അബ്‌ദുള്‍ മുനീര്‍ എന്നിവരാണ്‌ അക്രമത്തിന്‌ ഇരയായത്‌. ഗര്‍ഭിണിയായ നാസിലയുമായി കാറില്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. പ്രസ്‌തുത സംഭവത്തില്‍ ശ്രീരണ്‍ ദീപും മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്‍, കോട്ടപ്പാലത്തെ ദീപക്‌ എന്നിവര്‍ അറസ്റ്റിലായി റിമാന്റിലാണ്‌. ഇതിനിടയിലാണ്‌ ശ്രീരണ്‍ ദീപിന്റെ ബൈക്ക്‌ കത്തിച്ച സംഭവം ഉണ്ടായത്‌.

No comments