JHL

JHL

മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക. കാസറഗോഡ് ജില്ലാ കെ എം സി സി

അബു ദാബി (www.truenewsmalayalam.com) : ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മതേതര കേരള നന്മക്ക്   ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കണമെന്ന് കേരളത്തിലെ  നല്ലവരായ വോട്ടർമാരോട് അബു ദാബി  കാസറഗോഡ് ജില്ലാ  കെ എം സി സി  തെരെഞ്ഞെടുപ്പ് കൺവെൻഷൻ   അഭ്യർത്ഥിച്ചു . ഉത്തര മലബാറിൽ നിന്നും ഫാസിസ്റ്റു ശക്തികളെ പരാജയപ്പെടുത്താൻ വോട്ടർമാർ ജാകൃത കാട്ടണമെന്നും,വോട്ടുകൾ പാഴായിപ്പോകാതിരിക്കാൻ സൂക്ഷ്മത കാണിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു .കേരളത്തിന്റെ  സമഗ്ര വികസനത്തിന് ഐക്യ ജനാധിപത്യ  മുന്നണിയുടെ വിജയം അനിവാര്യമാണെന്നും നല്ലവരായ വോട്ടർമാർ അത് മനസ്സിലാക്കി തന്നെ സമ്മതിദാനാവകാശം   വിനിയോഗിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു  .

അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്ന നിയമസഭാ തെരെഞ്ഞെടുപ്പ് കൺവെഷനിൽ കാസറഗോഡ് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ അദ്ധ്യക്ഷത  വഹിച്ചു, സക്കീർ കമ്പാർ പ്രാർത്ഥന നടത്തി .
അബു ദാബി കെ എം സി സി മുൻ വൈസ് പ്രസിഡന്റ് സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി കാഞ്ഞങ്ങാട്  ഉത്ഘാടനം ചെയ്തു, സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ  കടപ്പുറം  , അബു ദാബി ഇന്ത്യൻ ഇസ്ലാമിക്  സെന്റർ  സ്‌പോർട് സെക്രട്ടറി മുജീബ് മൊഗ്രാൽ ,കാസറഗോഡ്  ജില്ലാ കെ എം സി സി ഭാരവാഹികളായ സുലൈമാൻ കാനക്കോട് , ഇസ്മായിൽ ഉദിനൂർ , അനീസ് മാങ്ങാട് , ഹനീഫ് ചള്ളങ്കയം , മണ്ഡലം ഭാരവാഹികളായ സാദത്ത് തൃക്കരിപ്പൂർ ,ഷമീം ബേക്കൽ ,അസീസ് ആറാട്ടുകടവ് , അഷ്‌റഫ് ബദിയടുക്ക , ഉമ്പു ഹാജി പെർള , ഖാലിദ് ബംബ്രാണ ,പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ അബ്ദുൽ കാദർ ഹാജി ബംബ്രാണ , സുനൈഫ് പേരാൽ ,ഹുസൈൻ ആരിക്കാടി , സവാദ് ബന്ദിയോട് , സക്കീർ  കമ്പാർ , അബ്ദുല്ല ബെള്ളൂർ ,മുഹമ്മദ് കുഞ്ഞി ഉദുമ ,റസാഖ് കുണിയ  തുടങ്ങിയവർ പ്രസംഗിച്ചു , റാഷിദ്  എടത്തോട് ,ലത്തീഫ് ഈറോഡി , ഇബ്രാഹിം ഖലീൽ ഉദ്യാവർ ,ലത്തീഫ്  അക്കര , മജീദ് ചിത്താരി , ഫാറൂഖ്  സീതാംഗോളി തുടങ്ങിയവർ സംബന്ധിച്ചു , ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും ട്രഷറർ അബ്ദുൽ റഹ്‌മാൻ ഹാജി നന്ദിയും പറഞ്ഞു

No comments