വീണ്ടും ഭരണം ലഭിച്ചാൽ പിണറായി വിജയൻ കേരളം വിൽക്കും- രമേശ് ചെന്നിത്തല
ഉദുമ: (www.truenewsmalyalam.com)
കേരള ഭരണം ഇനിയും പിണറായി വിജയെൻറ കൈകളിൽ ഏൽപിച്ചാൽ അദ്ദേഹം സംസ്ഥാനത്തെത്തന്നെ വിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പിൽ നടന്ന യു.ഡി.എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ആകാശം വിൽക്കുമ്പോൾ കടൽ വിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിച്ച് നൂറുകണക്കിന് അഴിമതികൾ നടക്കുമ്പോഴും പ്രതിപക്ഷം ഉണർന്നിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വ്യാപകമായി കള്ളവോട്ട് ആസൂത്രണം ചെയ്താണ് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകൾ ഉണ്ടായത്.
ഇത് കേരളത്തിൽ നടക്കില്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് രാജ്മോഹൻ ഉണ്ണിത്താനടക്കം ഇവിടെ ജയിച്ചിരിക്കുന്നത്.
Post a Comment