JHL

JHL

എ കെ.എം അഷ്റഫ് മഞ്ചേശ്വരം പഞ്ചായത്തിൽ പര്യടനം നടത്തി


മഞ്ചേശ്വരം:  (www.truenewsmalayalam.com)

യു.ഡി.എഫ് മഞ്ചേശ്വരം സ്ഥാനാർഥി എ.കെ.എം അഷ്റഫ് മഞ്ചേശ്വരം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ കടമ്പാർ സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പര്യടനം അരിമല, പാപ്പില, മച്ചംമ്പാടി, ബെച്ചലികെ, ഗേറുകട്ട, പൊസോട്ട്, രാഗം ജംഗ്ഷൻ, കണ്വതീർത്ഥ, തൂമിനാട്, സന്നടുക്ക, കുഞ്ചത്തൂർ ബസ്റ്റാൻ്റ്, ഉദ്യാവാർ ജംഗ്ഷൻ, ഗുഡ്ഡഗേരി, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ, കടപ്പുറം, ബംഗര മഞ്ചേശ്വരം, ശാന്തിനഗർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ഏഴോടെ ഹൊസങ്കടിയിൽ സമാപിച്ചു. യു.ഡി.എഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, ജന: കൺവീനർ എം. അബ്ബാസ്, വർക്കിംഗ് ചെയർമാൻ ടി.എ മൂസ, ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി, കരിവെള്ളൂർ വിജയൻ, പി.എച്ച്.അബ്ദുൽ ഹമീദ്, എ.കെ.ആരിഫ്, ഹർഷാദ് വോർക്കാടി, ഐ.ആർ.ഡി.പി ഇബ്രാഹിം, സതീഷ് അടപ്പ, ഡി.എം.കെ. മുഹമ്മദ്, നാഗേഷ് മഞ്ചേശ്വരം,അഷ്റഫ് കർള, എടനീർ അബൂബക്കർ, സൈഫുള്ള തങ്ങൾ, മുംതാസ് സമീറ, പി.ബി.ഷഫീഖ്, യൂസുഫ് ഉളുവാർ, അബ്ദുല്ല കജെ, പ്രിയ മൊയ്തീൻ, റഹ്മാൻ ഗോൾഡൻ, സെഡ്.എ കയ്യാർ, എ.മുക്താർ, ബി.എം മുസ്തഫ, എ.കെ. ശാഫി, ഇർഷാദ്, സിദ്ധിഖ് മഞ്ചേശ്വരം, ഇബ്രാഹിം മഞ്ചേശ്വരം, നാഗേഷ്, സുകുമാർ ഷെട്ടി, കൃഷ്ണ അട്യൻ തോടി, രാഘവ, ബഷീർ കനില, ഫാറൂഖ് ചെക്ക് പോസ്റ്റ്, സഫ ഫാറൂഖ്, അബ്ദുൽ റഹിമാൻ, സിദ്ധീഖ് ദണ്ഡഗോളി, ബാവ കുഞ്ചത്തൂർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 



No comments