JHL

JHL

ഉപ്പളയിലെ ബി ആർ ബേക്ക് ഹൗസ് തീപിടിത്തത്തിൽ കത്തി നശിച്ചു


ഉപ്പള: (www.truenewsmalayalam.com 31.03.2021)

ഇന്ന്‌ പുലര്‍ച്ചെ ഉപ്പളയിലുണ്ടായ തീപിടുത്തത്തില്‍ ബേക്കറി കത്തി നശിച്ചു. പഞ്ചമി പ്ലാസയിലെ ബി ആര്‍ ബേക്ക്‌ ഹൗസിലാണ്‌ തീപിടുത്തമുണ്ടായത്‌.

പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ്‌ ബേക്കറിക്കകത്ത്‌ നിന്നും പുക ഉയരുന്നത്‌ കണ്ടത്‌. ഉടന്‍ തന്നെ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഉപ്പളയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി വി പ്രകാശ്‌ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ്‌ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചത്‌. തീ മറ്റിടങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയാന്‍ കഴിഞ്ഞത്‌ വന്‍ അപകടം ഒഴിവാക്കി. ഉപ്പളയിലെ ചിത്ത രഞ്‌ജന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ബേക്കറി. ബേക്കറിക്കകത്തെ മൂന്നു ഫ്രിഡ്‌ജുകളും നിരവധി ബേക്കറി ഉല്‍പ്പന്നങ്ങളും ഫര്‍ണ്ണിച്ചറുകളും കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

No comments