JHL

JHL

അഞ്ച് ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിലായിരുന്ന യുവാവ് അറസ്റ്റിൽ


കാസർകോട്:  (www.truenewsmalayalam.com)

അഞ്ച് ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിലായിരുന്ന യുവാവ് അറസ്റ്റിൽ.ചൗക്കി കുന്നിൽ ഹൗസിലെ അബ്ദുൽ മഷൂഖി(30)നെയാണ് വിദ്യാനഗർ സി.ഐ.ശ്രീജിത്ത് കോടോരിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച രാവിലെ പ്രതിയുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. ചെങ്കള സന്തോഷ് നഗറിൽ വെച് അഞ്ച് ലക്ഷം രൂപ കവർന്ന സംഘത്തിൽ പെട്ടയാളാണ് മഷൂഖെന്നും നേരത്തേ എരിയാൽ കൂഡ് ലു സഹകരണ ബാങ്കിൽ സ്വർണം കവർന്ന കേസിൽ കൂടി പ്രതിയാണെന്നും സി.ഐ.പറഞ്ഞു.

No comments