JHL

JHL

കാഞ്ഞങ്ങാട് ചിറ്റാരിക്കലിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യയും പെൺമക്കളും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയെന്ന് പോലീസ്.


ചിറ്റാരിക്കൽ (True News, March 27, 2021):  കാഞ്ഞങ്ങാട് ചിറ്റാരിക്കാലിൽ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട  ക​ടു​മേ​നി സ​ർ​ക്കാ​രി​യ കോ​ള​നി​യി​ലെ പാ​പ്പി​നി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ(49) മ​ര​ണമാണ്  കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞത് . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പി.​കെ. ത​മ്പാ​യി(40 ), മ​ക​ൾ രാ​ധി​ക(19), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ള്‍, ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളാ​യ പി.​എ​സ്. സ​നി​ൽ(19), പി.​എം. മ​ഹേ​ഷ്(19), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

 ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​കൃ​ഷ്ണ​നെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ​ചൊവ്വാഴ്ചയാണ് വീടിനടുത്തുള്ള പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ രാമകൃഷ്ണനെ കണ്ടെത്തിയത്.തൂ​ങ്ങി​മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം.ബുധനാഴ്ച വൈകിട്ടു മൂന്നോടെ മൃതദേഹം വീട്ടിലെത്തി. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടു കോളനി നിവാസികൾ ശവം മറവു ചെയ്യാൻ സമ്മതിച്ചില്ല. തുടർന്ന് ചിറ്റാരിക്കാൽ പോലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു 

ര​ണ്ട് പെ​ൺ​മ​ക്ക​ളും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ രാ​മ​കൃ​ഷ്ണ​ന്‍ എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന രാ​മ​കൃ​ഷ്ണ​നെ ഭാ​ര്യ​യും മ​ക്ക​ളും യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​രി ഉ​പ​യോ​ഗി​ച്ച് വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. 

മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷം സാ​രി അ​ഴി​ച്ചു​മാ​റ്റി തോ​ർ​ത്തു​മു​ണ്ട് ക​ഴു​ത്തി​ൽ കെ​ട്ടി കാ​ട്ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. രാ​മ​കൃ​ഷ്ണ​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​നി​ലി​ന്‍റെ പേ​രി​ൽ പോ​ക്സോ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ​നി​ലി​നെ കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലും മ​റ്റ് അ​ഞ്ചു​പേ​രെ ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.

No comments