JHL

JHL

2000രൂപ കള്ളനോട്ടുമായി രണ്ടുപേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്‌: 

തെരഞ്ഞെടുപ്പു ചൂടിനിടയില്‍ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍ 2000 രൂപ കള്ളനോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. നീലേശ്വരം, ചായ്യോത്തെ എം എസ്‌ പജീഷ്‌, ജക്‌ഷന്‍ എന്ന അഷ്‌റഫ്‌ എന്നിവരെയാണ്‌ അമ്പലത്തറ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ രാജീവന്‍ വലിയ വളപ്പിലും സംഘവും അറസ്റ്റു ചെയ്‌തത്‌. അമ്പലത്തറയിലെ ലോട്ടറി വില്‍പനക്കാരിയായ ഇരിയ, മുട്ടിച്ചരലിലെ പത്മിനി നല്‍കിയ പരാതി പ്രകാരമാണ്‌ അറസ്റ്റ്‌.നടന്നു ലോട്ടറി ടിക്കറ്റ്‌ വില്‍പ്പന നടത്തുന്ന പത്മിനിയില്‍ നിന്നു പാണത്തൂര്‍ ഭാഗത്തു നിന്നു സ്‌കൂട്ടിയില്‍ വന്ന ഇരുവരും 2000 രൂപ നല്‍കി 600 രൂപയുടെ ടിക്കറ്റ്‌ വാങ്ങുകയും ബാക്കി 1400 രൂപ തിരികെ നല്‍കുകയും ചെയ്‌തു. സംഘം ധൃതിയില്‍ സ്ഥലം വിടുകയും ചെയ്‌തു.

No comments