JHL

JHL

ഇരട്ടവോട്ട്: ചെന്നിത്തലയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് നിലപാടറിയിക്കും

 


കൊച്ചി: (www.truenewsmalayalam.com)

 ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് നിലപാടറിയിക്കും. സംസ്ഥാനത്തെ 131 മണ്ഡലങ്ങളിൽ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഹർജി.

പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേരളത്തിൽ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

No comments